top of page
Search

ഭൂമിയിലെ നൃത്തമാടുന്ന പൂമ്പൊടികൾ!

Updated: Mar 10



മാറി വരുന്ന ദിനരാത്രങ്ങളുടെ കാരണം സൂര്യനാണെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

അതോ, സൂര്യന്റെ തീഷ്ണദൃഷ്ടിയിൽ  നിന്നും മുഖം  തിരിക്കുന്ന സുന്ദരിയായ ഭൂമിയാണോ  !


അതും  ശരിയാകാൻ തരമില്ലല്ലോ!

അങ്ങിനെയെങ്കിൽ സൂര്യന്റെ കരലാളനങ്ങളാൽ  ഉല്ലാസഭരിതയായി വട്ടം കറങ്ങി നൃത്തം ചെയ്യുന്ന ഭൂമി ആണെന്ന് പറഞ്ഞാലോ … എങ്കിൽ രാപ്പകലുകൾക്ക് ഭംഗികൂടുതലാകുമല്ലോ!


അപ്പോൾ നാമറിയാതെ നമ്മളും ഭൂമിക്കൊപ്പം  നൃത്തമാടുകയല്ലേ … കാറ്റിലാടുന്ന ചില്ലകളിലെ മനോഹരമായ പൂക്കൾ പോലെ.  അല്ലെങ്കിൽ വേണ്ട…, കാറ്റിലാടുന്ന പൂക്കളിലെ കുഞ്ഞു പൂമ്പൊടികൾ പോലെ … അതെ അതാണെനിക്കിഷ്ടം … ഭൂമിയിലെ നൃത്തമാടുന്ന കുഞ്ഞു പൂമ്പൊടികൾ … നാമെല്ലാവരും !      

-വിമൽ


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2025 Vimalarts

bottom of page