top of page


ഭൂമിയിലെ നൃത്തമാടുന്ന പൂമ്പൊടികൾ!
മാറി വരുന്ന ദിനരാത്രങ്ങളുടെ കാരണം സൂര്യനാണെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതോ, സൂര്യന്റെ തീഷ്ണദൃഷ്ടിയിൽ നിന്നും മുഖം തിരിക്കുന്ന സുന്ദരിയായ ഭൂമിയാണോ ! അതും ശരിയാകാൻ തരമില്ലല്ലോ! അങ്ങിനെയെങ്കിൽ സൂര്യന്റെ കരലാളനങ്ങളാൽ ഉല്ലാസഭരിതയായി വട്ടം കറങ്ങി നൃത്തം ചെയ്യുന്ന ഭൂമി ആണെന്ന് പറഞ്ഞാലോ … എങ്കിൽ രാപ്പകലുകൾക്ക് ഭംഗികൂടുതലാകുമല്ലോ! അപ്പോൾ നാമറിയാതെ നമ്മളും ഭൂമിക്കൊപ്പം നൃത്തമാടുകയല്ലേ … കാറ്റിലാടുന്ന ചില്ലകളിലെ മനോഹരമായ പൂക്കൾ പോലെ. അല്ലെങ്കിൽ വേണ്ട…, കാറ്റിലാടുന്ന
Vimal S
Mar 91 min read


മനക്കണ്ണിലെ രാധയും കൃഷ്ണനും
ദിവ്യമായ ആ വേണുഗാനത്താൽ വൃന്ദാവനം ഒരിക്കൽക്കൂടി മുഖരിതമായോ! വൃന്ദാവനത്തിലെ പുഷ്പമാല്യങ്ങൾ ചാർത്തിയ വള്ളിക്കുടിലുകൾക്കിടയിലൂടെ ആ വേണുവാദകനെത്തേടി എന്റെ മനക്കണ്ണുകൾ ഒഴുകിനീങ്ങി. ഹൃദയത്തിലേക്ക് കുളിർന്നിറങ്ങുന്ന അനുപമനാദം ഉള്ളിൽ നിറയവേ അങ്ങ് ദൂരെയായി ആ ശ്യാമവർണ്ണം മെല്ലെ തെളിഞ്ഞു കണ്ടുതുടങ്ങി! അരികിലണഞ്ഞപ്പോൾ കണ്ടതോ, മാറിമറയുന്ന നിറങ്ങളിൽ മുങ്ങിയ ഒരു മനോഹരരൂപം! മഞ്ഞപ്പട്ടുടയാടകൾ നാദപ്രവാഹംപോലെ ഒഴുകിവാരിപ്പുണരുന്ന ഒരു ദിവ്യരൂപം! രാധയെന്നോ കൃഷ്ണനെന്നോ തിരിച്ചറിയാനാകാത്തവിധം ശ്യ
Vimal S
Mar 11 min read


മനോഹരക്കാഴ്ചകൾ
ക ഴിഞ്ഞ ദൂരങ്ങളോ, കടന്നു പോകുവാനുള്ള ദൂരങ്ങളോ പ്രസക്തം? രണ്ടുമാവില്ല....! അരികിലണയുന്ന മനോഹരക്കാഴ്ചകൾ കണ്ടില്ലയെങ്കിൽ, പിന്നെന്തു യാത്ര! നവംബറുകളിൽ യു എസ്സിലെ നോർത്ത് കരോളിനായിലെ ജോലിസ്ഥലത്തുനിന്നുള്ള റോഡ് യാത്രകൾ ഈ ചിത്രം പോലെ തന്നെ കുളിർമ്മയുള്ളതായിരുന്നു. മഞ്ഞിന്റെ നേരിയ വെള്ളപ്പുതപ്പിനുള്ളിൽ നിറഞ്ഞ നിറമുള്ള മരങ്ങളും, നീണ്ടു നിവർന്ന റോഡുകളും.... ഈ ചിത്രം വരച്ചപ്പോൾ പലപ്പോഴും പഴയ ഓർമ്മകളിലേക്ക് മടങ്ങിപ്പോയി. കഴിഞ്ഞ ദൂരങ്ങൾ പ്രസക്തമല്ലെങ്കിലും, കണ്ടു മറഞ്ഞ മനോഹരക്കാഴ്ചകളുടെ
Vimal S
Mar 11 min read


ആകാശത്തിലെ ചിതറിയ നിറത്തുണ്ടുകൾ!
ആകാശത്തിലെ ചിതറിയ നിറത്തുണ്ടുകൾ! ക്യാ ൻവാസിലാകെ ചിതറിക്കിടക്കുന്ന മഞ്ഞ നിറത്തുണ്ടുകൾ പോലെ മേഘശകലങ്ങളാൽ നിറഞ്ഞ ആകാശം! കൈ നീട്ടി സ്പർശിക്കുവാനാകുന്ന ത്രിമാനത ആ നിറത്തുണ്ടുകളിൽ കാണാൻ ശ്രമിച്ച ഒരു ബാല്യമുണ്ടായിരുന്നു. ഇതേ ഭാവനയായിരിക്കാം ഈ ചിത്രത്തിൽ മഞ്ഞ മേഘപാളികളെ അടർത്തിമാറ്റാൻ പാകത്തിൽ നില നിർത്താൻ പ്രേരണയായത്! ... അറിയില്ല...! പക്ഷെ, ഇപ്പോൾ ഇവ കൈ നീട്ടി തൊട്ടറിയാൻ പറ്റുന്ന അകലത്തിലാണ്! ഇതുതന്നെയാണല്ലോ ഓരോ കലയുടെയും ലക്ഷ്യവും! അപ്രാപ്യമായതിനെ പ്രാപ്യമാക്കുകയൂം, അമൂർത്തതയെ മൂർ
Vimal S
Mar 11 min read
വരയിലെ വരികൾ
bottom of page